
ആലപ്പുഴ: വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വീടുകളിൽ കഴിയുന്നവരെ എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ വലിയകുളം യൂണിറ്റ് ഈദ് ദിനത്തിൽ വീട്ടിലെത്തികണ്ടു ആശംസകൾ നേരുകയും പെരുന്നാൾ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. നന്മ പറ്റാത്ത കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് പി.എ.ഷിഹാബുദീൻ മുസ്ലിയാർ പറഞ്ഞു. സഹചാരി സെന്റർ ചെയർമാൻ കോയാമോൻ, എസ്. എം.എഫ് മേഖല സെക്രട്ടറി എ.എം.സൈഫുദ്ദീൻ, എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് ഹാഫിൾസൈഫുദ്ദീൻ, സഹചാരി സെന്റർ വൈസ് ചെയർമാൻ സിയാദ് വലിയകുളം, കൺവീനർ ബി.എം.ഷറഫുള്ള, ഇക്ബൽ മുഹമ്മദ്, നജീബ്ഖാൻ, നാസർ ത്വാഹാ, ബിലാൽ കുഞ്ഞുമോൻ, സിദ്ദീഖ് സിയാദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |