അമ്പലപ്പുഴ: കേരള സംഗീത നാടക അക്കാദമി ജില്ലാ കേന്ദ്ര കലാസമിതിയും ആലപ്പുഴ സംസ്കൃതിയും സംയുക്തമായി സംഘടിപ്പിക്കുന്ന " നാടകമാണ് ലഹരി " നാടകശില്പശാലയുടെ രജിസ്ട്രേഷൻ ആരംഭിച്ചു .21 മുതൽ മെയ് 4 വരെ പുന്നപ്ര പറവൂർ ജനജാഗൃതി ഭവനിലാണ് ശില്പശാല. 15വയസിന് മുകളിൽ പ്രായമുള്ള തിരഞ്ഞടുക്കപ്പെടുന്ന 25 പേർക്കാണ് പ്രവേശനം .പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 12ന് മുമ്പ് പേര് , വിലാസം , പ്രായം , ഫോൺ നമ്പർ , നാടകരംഗത്തെ മുൻ പരിചയം എന്നിവ എഴുതി 9495528421 എന്ന വാട്സാപ്പ് നമ്പറിലോ എച്ച്. സുബൈർ , നാട്യലയ , നീർക്കുന്നം , വണ്ടാനം പി.ഒ , ആലപ്പുഴ- 5 എന്ന വിലാസത്തിൽ തപാലിലോ അയയ്ക്കണമെന്ന് സംഘാടക സമിതി കൺവീനർ അറിയിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |