
മുഹമ്മ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ചേർത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജോസഫ് ചെറിയാൻ അനുസ്മരണവും ഐ.ഡി കാർഡ് വിതരണവും നടന്നു. ലൂഥറൻ ജംഗ്ഷന് സമീപമുള്ള എസ്.എൻ.ഡി.പി യോഗം ഹാളിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് പി.സുധീഷ് അദ്ധ്യക്ഷനായി.ബൈജു ശലഭം, ഹരീഷ് കൈരളി , ബെയ്ലി ജോർജ്എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.സി.ഡി.ബാബു, രതീഷ് പാപ്പാളി, വിനോദ്, ഷാബു മുഹമ്മ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |