
മാന്നാർ: ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണക്ലാസും പ്രതിജ്ഞയും, സന്ദേശ യാത്രയും നടത്തി. ബോധവത്കരണ ക്ലാസ് ഉദ്ഘാടനം, ലഹരി വിരുദ്ധ സന്ദേശ യാത്ര ഫ്ലാഗ് ഒഫും എന്നിവ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ നിർവഹിച്ചു. കെ.കെ.രവീന്ദ്രൻ നായർ, പി.എസ്.ചന്ദ്രദാസ്, കെ.ആർ.മോഹനൻ, പ്രൊഫ.കെ.എൻ.ഗോപാലകൃഷ്ണ കുറുപ്പ്, വി.സി.കുഞ്ഞുകുഞ്ഞ് എന്നിവർ സംസാരിച്ചു. സന്ദേശ റാലിക്ക് കെ.എൻ ഷാജി, സൂസി ബെന്നി, ശശികല മധു, ഗോപകുമാർ, കൃഷ്ണൻകുട്ടി, ചിഞ്ചു.ബി, രാജി ആർ.നായർ, ഗീതാ നായർ എന്നിവർ നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |