
ആലപ്പുഴ: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വലിയകുളം വാർഡിലെ ഇല്ലിക്കൽ പുരയിടം, സിന്ധ്യാപുരയിടം റോഡുകളുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ബി.നസീർ സ്വാഗതം പറഞ്ഞു. നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ ആർ.വിനിത, നസീർ പുന്നയ്ക്കൽ, കൗൺസിലർമാരായ ഗോപിക വിജയപ്രസാദ്, സിമി ഷാഫിഖാൻ, നജിത ഹാരിസ്, ക്ലാരമ്മപീറ്റർ, പൊതു പ്രവർത്തകരായ വഹീദ ഷുക്കൂർ, പി.ബി.ഷാനവാസ്, സജീന ജമാൽ, എച്ച്.സുമയ്യ, കെ.സദാനന്ദൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |