SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

രോഗപ്രതിരോധ കുത്തിവെപ്പ് വാരാചരണം

gh

ആലപ്പുഴ: രോഗപ്രതിരോധ കുത്തിവെപ്പ് വാരാചരണ സമാപനം ആലപ്പുഴ ജനറൽ ആശുപത്റിയിൽ ആചരിച്ചു. കുത്തിവെപ്പുകളുടെ പ്രാധാന്യവും ആവശ്യകതയും വ്യക്തമാക്കുന്ന പോസ്​റ്റർ പ്രദർശനം, പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ് എന്നിവയും നടത്തി. ഡോ. കെ. വേണുഗോപാൽ പോസ്​റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്തു. മികച്ച പോസ്​റ്റർ തയ്യാറാക്കിയ ഡോ. ഗോവിന്ദിന് സൂപ്രണ്ട് ഡോ. ആർ. സന്ധ്യ ഉപഹാരം നൽകി. പി.പി യൂണി​റ്റ് മെഡിക്കൽ ഓഫീസർ ഡോ.എം. പ്രവീൺ ബോധവത്കരണ ക്ലാസ് നയിച്ചു. ആർ.എം.ഒ ഡോ. എം.ആശ , എ.ആർ.എം.ഒ ഡോ. സെൻ, നഴ്‌സിംഗ് സൂപ്രണ്ട് റസി ബേബി, ജെ.പി.എച്ച്.എൻമാരായ പ്രമീള, ഷൈനി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL