ആലപ്പുഴ: പുന്നപ്ര വാടയ്ക്കലിലെ ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (പെൺകുട്ടികൾ മാത്രം) 2025-26 അദ്ധ്യയന വർഷം അഞ്ച്, ആറ് ക്ലാസുകളിലെ ഒഴിവുകളിലേക്ക് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥിനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്കൂളിൽ നിന്ന് ലഭിക്കുന്ന നിശ്ചിത ഫോറം പൂരിപ്പിച്ച് ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ സഹിതം 17നകം സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ ലഭ്യമാക്കണം. കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വസ്ത്രം, ഭക്ഷണം, താമസസൗകര്യം എന്നിവ നൽകും. ഫോൺ: 7902544637.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |