SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

അനുയാത്ര റിഥം കലാപ്രകടനം

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഭിന്നശേഷി കലാകാരന്മാരുടെ കലാപ്രകടനം 'അനുയാത്ര റിഥം: ഗാലക്സി ഓഫ് സ്റ്റാർസ് വിത്ത് ഡിഫറൻസ്' നാളെ ഉച്ചയ്ക്ക് 3.30ന് അരങ്ങേറും. ഭിന്നശേഷി കലാകാരന്മാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് വരുമാനം കണ്ടെത്തി കൊടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.സാമൂഹ്യനീതി വകുപ്പിനുകീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷനും (കെ.എസ്.എസ്.എം) കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ-ഡിസ്ക്) ചേർന്നാണ് കലാകാരന്മാരെ കണ്ടെത്താനുള്ള സ്ക്രീനിംഗ് സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നായി 13 കലാകാരന്മാർ പ്രകടനം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL