
ആലപ്പുഴ: ഇന്ത്യൻ സംയുക്തസേനയുടെ സർജിക്കൽ സ്ട്രൈക്ക് രാജ്യ സ്നേഹികളുടെ മനോബലം വർദ്ധിപ്പിക്കുന്നതാണ്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ തിരിച്ചടിൽ സമൂഹം ഒരേ മനസ്സോടെ അഭിമാനിക്കുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ച് മതം ചോദിച്ച് നടത്തിയ കൂട്ടക്കൊലയ്ക്കുള്ള ഇന്ത്യയുടെ മറുപടിയെ നിറഞ്ഞ സന്തോഷത്തോടെയാണ് രാജ്യത്തെ ഓരോ പൗരനും സ്വീകരിച്ചത്. ഒരു സൈനികനോ, പൗരനോ മുറിവേൽപ്പിക്കാതെ, ഭീരകരെ മാത്രം തിരഞ്ഞുപിടിച്ച് നടത്തിയ ആക്രമണത്തെ കൈയടിയോടെയാണ് ജനം വരവേറ്റത്.
ഇന്ത്യയുടെ പ്രതികരണം നീതിപൂർണ്ണവും ആവശ്യവുമാണ്. ഇത് ഒരു സൈനിക നടപടി മാത്രമല്ല, നെറ്റിയിൽ ചോരപടർന്ന സ്ത്രീത്വത്തിന് കനൽ പാറ്റിയ തീജ്വാലയായ് കൊടുത്ത മറുപടിയാണ് സിന്ദൂർ. ഇത് ഭാരതത്തിന്റെ അഭിമാനം. നാരിയുടെ നീതി, അനീതിക്ക് മേലെ തീമഴ
- ദേവി പാർവതി, ആലപ്പുഴ
.......................
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പുരുഷന്മാരുടെ ഭാര്യമാരുടെ നെറ്റിയിലെ സിന്ദൂരം എന്നന്നേക്കുമായി മായ്ച്ചു കളയിച്ച ഭീകരർക്കുള്ള ശിക്ഷയാണ് സിന്ദൂർ. ഭീകരരുടെ അടിവേരിളക്കി കൃത്യതയോടെ നടത്തിയ ഓപ്പറേഷന് ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ട്
- എസ്.അഭയ കൃഷ്ണൻ, പുന്നപ്ര
.............
സിന്ദൂരം മായ്ച്ചവർക്ക് ചോരകൊണ്ട് മറുപടി. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന് കരുതിയവർക്ക് കൃത്യമായ ഒരു പാഠമാണിത്. പോരാടാൻ അനുമതിക്കുമെങ്കിൽ വീണ്ടും കുപ്പായമിട്ട് പോർമുഖത്തേക്കിറങ്ങാൻ ഞാൻ തയാറാണ്
- കെ.കമലൻ, മുൻസൈനികൻ, കരുവാറ്റ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |