
അമ്പലപ്പുഴ:കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ കവിയരങ്ങും കഥയരങ്ങും നടത്തി. കവിയരങ്ങിൽ ഡോ.അമൃത അദ്ധ്യക്ഷയായി. കെ.പി.പ്രീതി, ഹരിഹര കുമാർ അമ്പലപ്പുഴ, ബി.ജോസുകുട്ടി,ശാലിനി തോട്ടപ്പള്ളി, ദേവസ്യ അരമന, പ്രീത വേണു എന്നിവർ കവിത ചൊല്ലി. സുരേഷ് നന്ദി പറഞ്ഞു. കഥയരങ്ങിൽ ഗ്രന്ഥശാല സംഘം ജില്ല പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ അദ്ധ്യക്ഷനായി. വിനോദ് അചുംബിത, രാജു കഞ്ഞിപ്പാടം,നൈന മണ്ണഞ്ചേരി,ദീപു കാട്ടൂർ, ബേബി എടത്വ,ബൈജു വർഗീസ്, വി.ഉപേന്ദ്രൻ എന്നിവർ കഥ പറഞ്ഞു. വിജയ സ്വാഗതവും എസ്.പ്രദീപ് നന്ദിയുംപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |