ചേർത്തല:സ്വകാര്യബസ് ഹെവി മോട്ടോർ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ക്ഷേമനിധി ഉറപ്പാക്കണമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ആൻഡ് ഹെവി മോട്ടോർ മസ്ദൂർ സംഘ് (ബി.എം.എസ്) ചേർത്തല മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള പ്രദേശ് പ്രൈവറ്റ് ബസ് ആൻഡ് ഹെവി മോട്ടോർ ഫെഡറേഷൻ(ബി.എം.എസ്) സംസ്ഥാന സെക്രട്ടറി പി.ദിനുമോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ചന്ദ്രമോഹൻ അദ്ധ്യക്ഷനായി.സംസ്ഥാന സമിതിയംഗം സി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി കെ.ജി.വൈശാഖ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സനിൽകുമാർ,നടരാജൻ,രതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.ആർ.രതീഷ്(പ്രസിഡന്റ്),അജേഷ് (വൈസ് പ്രസിഡന്റ്),കെ.ജി.വൈശാഖ് (സെക്രട്ടറി),ബിജു (ജോയിന്റ് സെക്രട്ടറി),എൻ.വി.കവിരാജ്(ഖജാൻജി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |