SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

കൈയക്ഷരത്തിന് സമ്മാനം

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെ സാക്ഷരതാമിഷന്റെ സ്റ്റാളിൽ (നമ്പർ 117) കൈയെഴുത്ത് മത്സരം നടക്കുന്നു. എല്ലാ ദിവസവും നല്ല കൈയക്ഷരമുള്ള ഒരാൾക്ക് സമ്മാനം നൽകും.രാവിലെ 10 മുതൽ രാത്രി 8 വരെയാണ് മത്സരം. വിദഗ്ദ്ധസമിതിയുടെ പരിശോധനയ്ക്ക് ശേഷം അടുത്ത ദിവസം രാവിലെ വിജയിയെ പ്രഖ്യാപിക്കും. സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. നവകേരളം പുതുവഴികൾ, നവകേരളത്തിന് പുതുസാക്ഷരത എന്ന വാചകമാണ് എഴുതേണ്ടത്. മത്സരാർത്ഥിയുടെ കോഡ് നമ്പർ മാത്രം പേപ്പറിൽ എഴുതിയാൽ മതിയാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL