SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 AM IST

ചെത്തുതൊഴിലാളിയുടെ സത്യസന്ധതയ്ക്ക് 24 കാരറ്റ് തിളക്കം

1

കുട്ടനാട്: വഴിയിൽ നിന്നുകിട്ടിയ ഒരു പവനിലേറെ വരുന്ന ആഭരണം ഉടമയെ തേടിപ്പിടിച്ച് തിരിച്ചേൽപ്പിച്ച ചെത്തുതൊഴിലാളിയുടെ സത്യസന്ധത ഇപ്പോൾ നാട്ടിലാകെ ചർച്ചയാണ്. പുളിങ്കുന്ന് കാഞ്ഞിക്കച്ചിറ അശോകന്റെ സത്യസന്ധതയാണ് നാടിന് മാതൃകയായത്.

പുളിങ്കുന്നിലെ കേരളകൗമുദി ഏജന്റ് കണ്ണാടി കിഴക്ക് കാമിച്ചേരി രാജേന്ദ്രന്റെ മകന്റെ ഭാര്യയും കണ്ണാടി എ 23 ക്ഷീരസഹകരണ സംഘം സെക്രട്ടറിയുമായ രശ്മി രണ്ട് ദിവസം മുമ്പ് രാവിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ദേവനന്ദയേയും കൂട്ടി സ്ക്കൂട്ടറിൽ പുളിങ്കുന്ന് കാർമൽ സ്ക്കൂളിലേക്ക് പോയതായിരുന്നു.

ഇതിനിടെയാണ് ഒരുപവനിലേറെ വരുന്ന കൈചെയിൻ വഴിയിൽ നഷ്ടമായത്. തിരികെ വീട്ടിലെത്തിയപ്പോഴേക്കാണ് ഇക്കാര്യം അറിഞ്ഞത്. ഉടനെ തന്നെ വഴിയിലാകെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല

എങ്കിലും പ്രതീക്ഷ കൈവിടാത്ത രശ്മി,​ അവസാന ശ്രമമെന്നനിലയിൽ വിവരം വാർഡിലെ അയൽക്കൂട്ട വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയായിരുന്നു. നിമിഷങ്ങളെണ്ണി കാത്തിരിരുന്നു. ഇതിനിടെയാണ് അശോകന്റെ ഭാര്യയായ സുമയുടെ ഫോൺകോൾ രശ്മിയെ തേടിയെത്തിയത്. ഇരുവരും ഒരേ അയൽക്കൂട്ടഗ്രൂപ്പിലെ അംഗങ്ങളാണ്. രശ്മിയുടെ പ്രതീക്ഷ തെറ്റിയില്ല.
അശോകൻ രാവിലെ തെങ്ങുചെത്താൻ പോകുന്നതിനിടെ കരിപാലത്തിന് സമീപം വഴിയിൽ കിടന്ന് കൈചെയിൽ കിട്ടിയകാര്യം അപ്പോഴാണ് രശ്മി അറിയുന്നത്. അന്ന് വൈകിട്ട് ജോലി കഴിഞ്ഞ് ഒരു ബന്ധുവിനെയും കൂട്ടി രശ്മി നേരെ പോയത് അശോകന്റെ വീട്ടിലേക്ക്. തുടർന്ന് സന്തോഷത്തോടെ ചെയിനുംവാങ്ങി രശ്മി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL