SignIn
Kerala Kaumudi Online
Friday, 23 October 2026 3.27 PM IST

ശ്രീനാരായണ ഗുരുദേവ പഠനശിബിരം

ആലപ്പുഴ: മുഹമ്മ ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠനകളരിയുടെ ആഭിമുഖ്യത്തിൽ ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തിവരുന്ന പ്രതിമാസ ഗുരുദേവ പഠനശിബിരം ഞായറാഴ്ച്ച കളരി സന്നിധിയിൽ നടക്കും. വൈകിട്ട് മൂന്നിന് ഭദ്രദീപ പ്രകാശനം, തുടർന്ന് കളരി പരിരക്ഷകൻ മാധവബാലസുബ്രഹ്മണ്യത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സത്സംഗത്തിൽ ഗണനാഥൻ വൈദ്യർ ഗുരുദേവ ദർ‌ശന പ്രഭാഷണം നടത്തും. വൈകിട്ട് 5ന് ഗുരുധർമ്മ പ്രചാരകൻ ബേബി പാപ്പാളിയുടെ നേതൃത്വത്തിൽ ഗുരുദേവ ക്വിസ് മത്സരം നടക്കും. 5.45ന് സമൂഹപ്രാർത്ഥനയോടെ ചടങ്ങ് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL