
ആലപ്പുഴ: ജലഗതാഗത വകുപ്പിലെ ചട്ടവിരുദ്ധ സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. ഡയറക്ടറുടെ ഓഫീസിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ. എൻ. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മഹാദേവൻ, ജില്ലാ സെക്രട്ടറി പി.ജി. ജിതേഷ്‌നാഥ്, ജില്ലാ ട്രഷറർ ടി. സന്തോഷ്‌കുമാർ, ജോയിന്റ് സെക്രട്ടറിമാരായ ടി.എസ്. സുനിൽകുമാർ, കെ.ആർ. രജീഷ്, ഫെറ്റോ ജില്ലാ പ്രസിഡന്റ് സി.ടി. ആദർശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |