SignIn
Kerala Kaumudi Online
Friday, 23 October 2026 2.02 AM IST

ജില്ല കോടതിപ്പാലത്തിൽ 22 മുതൽ ഗതാഗത നിരോധനം

ആലപ്പുഴ: ജില്ലാ കോടതി പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പാലത്തിലൂടെയുള്ള ഗതാഗതം 22 മുതൽ നിരോധിക്കുമെന്ന് കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ട്രയൽ റൺ 22, 23 തിയതികളിൽ നടക്കും. ട്രയൽ റണ്ണിന് ശേഷം 24 മുതൽ ഗതാഗത നിയന്ത്രണം പൂർണതോതിൽ പ്രാബല്യത്തിൽ വരും.

തണ്ണീർമുക്കത്ത് നിന്ന് വരുന്ന വാഹനങ്ങൾ

തണ്ണീർമുക്കം ഭാഗത്തു നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും കൈചൂണ്ടി മുക്കിൽ നിന്ന് വലതു തിരിഞ്ഞ് കൊമ്മാടി പാലത്തിന്റെ കിഴക്കേക്കരയിലൂടെ എ.എസ് കനാൽ ഈസ്റ്റ് ബാങ്ക് റോഡിൽ കൂടി വഴിച്ചേരി പാലം കയറി വഴിച്ചേരി മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ഇടത് തിരിഞ്ഞ് പിച്ചുഅയ്യർ എ.വി.ജെ ജംഗ്ഷൻ വഴി പഴവങ്ങാടി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ഔട്ട് പോസ്റ്റ് വഴി ബസ് സ്റ്റാന്റിലേയ്ക്ക് പോകണം.

തണ്ണീർമുക്കത്തേക്ക് പോകുന്ന വാഹനങ്ങൾ

ആലപ്പുഴ നിന്ന് തണ്ണീർമുക്കം ഭാഗത്തേയ്ക്ക് പോകുന്ന കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ ചുങ്കം, കല്ലുപാലം റോഡിന്റെ വടക്കേ അപ്രോച്ച് വഴി കൊമേഴ്‌സ്യൽ കനാൽ നോർത്ത് ബാങ്ക് റോഡിൽ കൂടി ഇരുമ്പു പാലത്തിൽ നിന്ന് വലതു തിരിഞ്ഞ് വൈ.എം.സി.എ പാലം വഴി എ.എസ് കനാൽ ഈസ്റ്റ് ബാങ്ക് റോഡ് വഴി കൈചൂണ്ടി മുക്കിലെത്തി ഇടതുതിരിഞ്ഞു പോകണം.

തെക്കു നിന്നും വരുന്ന സ്വകാര്യ ബസുകൾ ഇരുമ്പു പാലം വഴി വൈ.എം.സി.എ വഴി സ്വകാര്യ ബസ് സ്റ്റാന്റിൽ എത്തി കടന്നുപോകണം.

എറണാകുളം ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകൾ ടൗണിൽ പ്രവേശിക്കുന്നതിന് വഴിച്ചേരി പാലം കയറി വഴിച്ചേരി മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ഇടത് തിരിഞ്ഞ് പിച്ചുഅയ്യർ എ.വി.ജെ ജംഗ്ഷൻ വഴി പഴവങ്ങാടി ജംഗ്ഷനിൽ നിന്ന് ഇടതു തിരിഞ്ഞ് ഔട്ട് പോസ്റ്റ് വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലേയ്ക്ക് പോകണം.

ആലപ്പുഴ നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ചുങ്കം കല്ലുപാലം റോഡിന്റെ വടക്കേ അപ്രോച്ച് വഴി കൊമേഴ്‌സ്യൽ കനാൽ നോർത്ത് ബാങ്ക് റോഡിൽ കൂടി ഇരുമ്പു പാലത്തിൽ നിന്ന് വലതു തിരിഞ്ഞ് വൈ.എം.സി.എ ജംഗ്ഷനിൽ നിന്ന് ഇടതുതിരിഞ്ഞ് പോകേണ്ടതാണ്.

പുന്നമട ഭാഗത്തേക്ക് പോകുന്ന / വരുന്ന വാഹനങ്ങൾ പൊലീസ് ഔട്ട് പോസ്റ്റിന് കിഴക്കു ഭാഗത്തുള്ള ഡീവിയേഷൻ റോഡ് വഴി പുന്നമട ഭാഗത്തേക്കും പുന്നമടയിൽ നിന്നും തിരിച്ച് വരുന്ന വാഹനങ്ങൾ ഡീവിയേഷൻ റോഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വഴി ചുങ്കം, കല്ലുപാലം റോഡിന്റെ വടക്കേ അപ്രോച്ച് വഴി കല്ലുപാലം വഴിയും പോകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL