SignIn
Kerala Kaumudi Online
Friday, 23 October 2026 7.13 AM IST

സി.ബി.എൽ ടീമിന്റെ ബസിൽ ലോറിയിടിച്ചു, തുഴകൾ നശിച്ചു

ആലപ്പുഴ: ചാമ്പ്യൻസ്​ ബോട്ട്​ ലീഗിലെ ​ (സി.ബി.എൽ) കായംകുളം വള്ളംകളിക്കായി തുഴച്ചിൽക്കാരുമായി പുറപ്പെട്ട ബസിന്​ പിന്നിൽ ലോറിയിടിച്ച്​ 20 പനത്തുഴകൾ തകർന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിലെ തുഴച്ചിൽക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 11ന്​ ദേശീയപാതയിൽ തോട്ടപ്പള്ളയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസിലെ ഡിക്കിയിൽ സൂക്ഷിച്ച 20 തുഴകൾ നശിക്കുകയായിരുന്നു​. ലോറിയുടെ മുൻവശത്തെ ഗ്ലാസും തകർന്നു​. പള്ളാത്തുരുത്തിയിൽ നിന്ന്​ രണ്ട്​ ബസുകളിലായിട്ടാണ്​ സംഘം കായംകുളത്തേക്ക്​ യാത്രതിരിച്ചത്​. പകരം തുഴയെത്തിച്ചാണ് ടീം സി.ബി.എൽ പോരിനിറങ്ങിയത്​. തുഴച്ചിൽക്കാർക്ക്​ ആർക്കും പരിക്കേറ്റില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL