SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

പുന്നപ്ര ഡിവിഷനിൽ പൊരിഞ്ഞ പോരാട്ടം

ambala

അമ്പലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രം അവശേഷിക്കെ വിപ്ലവത്തിന്റെ മണ്ണായ പുന്നപ്ര ജില്ലാപഞ്ചായത്ത് ഡിവിഷനിൽ പൊരിഞ്ഞ പോരാട്ടത്തിന് കളമൊരുങ്ങി.

യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി.ഉദയകുമാർ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി

ആർ.രാഹുൽ, എൻ.ഡി.എ സ്ഥാനാർത്ഥിയായി ബാബുരാജ് എന്നിവരാണ് മത്സര രംഗത്തുള്ളത്. ആലപ്പുഴ എസ്.ഡി കോളേജിൽ കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവർത്തനമാരംഭിച്ച ഉദയകുമാറിന്,​ യൂത്ത് കോൺഗ്രസിൽ അടക്കം വർഷങ്ങളുടെ രാഷ്ട്രീയപ്രവർത്തന പാരമ്പര്യമാണുള്ളത്. ജില്ലാകോൺഗ്രസ് കമ്മിറ്റി അംഗമാണ് ഉദയകുമാർ.

അമ്പലപ്പുഴ മുൻ ഏരിയാസെക്രട്ടറിയായ ആർ.രാഹുൽ എസ്.എഫ്.ഐ ജില്ലാസെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും ഇപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമാണ്. കൂടാതെ സംസ്ഥാന യുവജന കമ്മിഷൻ അംഗവുമാണ്. മാരാരിക്കുളമാണ് സ്വദേശം. ഇപ്പോൾ പുന്നപ്ര അറവുകാട് സ്ഥിര താമസം. ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം മുൻ പ്രസിഡന്റാണ് വി.ബാബുരാജ്.

തീരദേശത്തെ മത്സ്യത്തൊഴിലാളികളെയും കുട്ടനാട്ടിലെ കർഷകരെയും മറ്റ് ജനങ്ങളെയും

നേരിൽക്കണ്ട് പരമാവധി വോട്ട് തേടുന്നതിന്റ തിരക്കിലാണ് സ്ഥാനാർത്ഥികളും അണികളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL