SignIn
Kerala Kaumudi Online
Friday, 23 October 2026 6.08 PM IST

മൂന്നുമാസത്തെ റേഷൻ വാങ്ങിയില്ല, 7824 പേർ ഔട്ട്

ആലപ്പുഴ: തുടർച്ചയായി മൂന്നുമാസത്തെ റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗം കാർഡ് ഉടമകൾ പട്ടികയിൽ നിന്ന് പുറത്തായി. ജില്ലയിൽ 7824 പേരാണ് ഇത്തരത്തിൽ മുൻഗണന വിഭാഗത്തിൽ നിന്ന് പുറത്തായത്.

പുറത്തായവർ മതിയായ രേഖകൾ കാണിച്ചാൽ മുൻഗണന വിഭാഗത്തിൽ തുടരാം. അതേസമയം, ഇവർക്ക് പകരക്കാരായി മറ്റ് അർഹരെ പരിഗണിക്കുന്നുണ്ട്. നാലുവർഷം മുമ്പാണ് അനർഹരെ പുറത്താക്കൽ നടപടി ആരംഭിച്ചത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് നടപടി.എ.എ.വൈ, പി.എച്ച്.എച്ച്, എൻ.പി.എസ് എന്നീ കാർഡ് ഉടമകളെയാണ് പുറത്താക്കിയത്. സംസ്ഥാനത്ത് ഇതുവരെ 84,566 കാർഡ് ഉടമകൾ ഇത്തരത്തിൽ പുറത്തായിട്ടുണ്ട്.

2021 മേയ് മുതലാണ് അനർഹരെ മുൻഗണന ലിസ്റ്റിൽ നിന്ന് പുറത്താക്കുന്ന നടപടി സംസ്ഥാനത്ത് ആരംഭിച്ചത്.1000 ചതുരശ്രഅടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, സർക്കാർ, അർദ്ധസ‌ർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ, 25,000 രൂപക്ക് മുകളിൽ മാസവരുമാനമുള്ളവർ,വിദേശത്ത് ജോലിയുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ തുടങ്ങിയവരെ പൊതുവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് വിരുദ്ധമായി

മുൻഗണന വിഭാഗത്തിൽ കടന്നുകൂടിയവരെ കണ്ടെത്തി പുറത്താക്കുന്ന നടപടിയും നടക്കുന്നുണ്ട്. എല്ലാദിവസവും സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടക്കുന്നുണ്ട്.

ഒഴിവാക്കപ്പെട്ടവർ

സംസ്ഥാനത്ത്

പി.എച്ച്.എച്ച് : 71687

എ.എ.വൈ : 8477

എൻ.പി.എസ് : 4402

ആകെ: 84,566

ജില്ലയിൽ

പി.എച്ച്.എച്ച് : 5965

എ.എ.വൈ : 899

എൻ.പി.എസ് : 960

ആകെ: 7824

റേഷൻ വാങ്ങാത്തവർക്കെതിരെ പരിശോധന ശക്തമായി നടക്കുന്നുണ്ട്. ഓട്ടോമാറ്റിക്കായി ഇവരെ പുറത്താക്കുന്ന പ്രവ‌ർത്തനമാണ് നടക്കുന്നത്

-റേഷൻ വ്യാപാരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL