SignIn
Kerala Kaumudi Online
Friday, 23 October 2026 4.17 PM IST

സുമനൻ അവാർഡ് വിതരണം

s

ആലപ്പുഴ : ഡോ. എ.ടി.കോവൂർ സ്മാരക ട്രസ്റ്റ് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ പ്രഥമ സുമനൻ അവാർഡ് ആലപ്പുഴ ഗവ ഗേൾസ് ഹൈസ്‌കൂളിൽ വിതരണം ചെയ്തു. റിട്ട.സ്‌കൂൾ അദ്ധ്യാപകനും ചിത്രകാരനുമായ കളർകോട് പി.പി സുമനനാണ് ഈ അവാർഡ് നൽകുവാൻ കോവൂർ ട്രസ്റ്റിനെ ചുമതലപ്പെടുത്തിയത്.
പ്രധാനാദ്ധ്യാപിക മേരി ആഗ്നസ് അദ്ധ്യക്ഷത വഹിച്ചു. കോവൂർ ട്രസ്റ്റ് സെക്രട്ടറി ധനുവച്ചപുരം സുകുമാരൻ ട്രസ്റ്റിന്റെ ഉദ്ദേശ്യവും പ്രവർത്തനവും വിവരിച്ചു. ട്രസ്റ്റ് മെമ്പർ ഡോ.സി.വി.ജയകുമാർ , ഉണ്ണികൃഷ്ണൻ എന്നിവർ അവാർഡ് വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL