SignIn
Kerala Kaumudi Online
Friday, 23 October 2026 10.33 PM IST

മുരിക്കന് സ്മാരകം നിർമ്മിക്കണം

ആലപ്പുഴ: ജോസഫ് മുരിക്കന് ഉചിതമായ സ്മാരകം കുട്ടനാട്ടിൽ സ്ഥാപിക്കണമെന്ന് കേരള സംസ്ഥാന നെൽ​​നാളികേര കർഷക ഫെഡറേഷൻ നേതൃ യോഗം ആവശ്യപ്പെട്ടു.
കർഷക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജോസഫ് മുരിക്കന്റ 51​ം ചരമവാർഷിക ദിനം ആലപ്പുഴ ഗാന്ധിയൻ ദർശന വേദി ഹാളിൽ ആചരിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.രാജു പള്ളിപ്പറമ്പിൽ, ജോസഫ് മാരാരിക്കുളം, ഹക്കീം മുഹമ്മദ് രാജാ, ജോമോൻ കുമരകം, തോമസ് ജോൺ, ജോർജ് തോമസ് ഞാറക്കാട്, ഡി. ഡി. സുനിൽകുമാർ, എം. അബൂബക്കർ മാന്നാർ, ബിനു നെടുമ്പുറം, രാജൻ മേപ്രാൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL