ഇളമ്പള്ളി: എസ്.എൻ.ഡി.പി യോഗം 4840ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം 25 മുതൽ 27 വരെ നടക്കും. 25 ന് രാവിലെ 6ന് മഹാഗണപതിഹോമം, 7ന് വിശേഷാൽ പൂജകൾ 8.30ന് സമൂഹപ്രാർത്ഥന, 10 ന് മഹാമൃത്യുഞ്ജയഹോമം,11.30ന് പ്രസാദവിതരണം, 7.30ന് ദൈവദശകം സമൂഹആലാപനം 8ന് നാടകം.
26ന് രാവിലെ 6ന് ഗണപതിഹോമം, വൈകിട്ട് 6.307ന് അന്നദാനം,8ന് കലാപരിപാടികൾ, ഗ്രൂപ്പ്ഡാൻസ്,തിരുവാതിര.
27ന് രാവിലെ 9.30ന് സ്വാമി ശുഭാംഗാനന്ദയ്ക്ക് സ്വീകരണം,10ന് കലശാഭിഷേകം, പ്രസാദവിതരണം,11.30ന് പ്രതിഷ്ഠാദിനസമ്മേളനം1.30ന് മഹാപ്രസാദമൂട്ട്. കരോക്കെഗാനമേള, സമ്മേളനം സ്വാഗതം ശാഖാ സെക്രട്ടറി പി.കെ.ശശി, അദ്ധ്യക്ഷൻ പ്രസിഡന്റ് കെ.ജ്യോതിലാൽ, യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.
യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എസ്.ദേവരാജ് സന്ദേശം നൽകും. ചികിത്സ സഹായവിതരണം എംപ്ലോയീസ് ഫോറം കോട്ടയം യൂണിയൻ പ്രസിഡന്റ് ശ്രീദേവ് കെ.എസ് നിർവഹിക്കും
പി.എസ് രഘുനാഥൻ, ജയാ അനിൽ, വിനോദ് വടുതലക്കര, അനിൽകുമാർ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 5ന് ദേശതാലപ്പൊലി ഘോഷയാത്ര, പുഷ്പാഭിഷേകം, 7.45ന് അന്നദാനം, 8.30ന് ഗാനമേള.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |