SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

വിശാൽ വധം: മുഴുവൻ പ്രതികളെയും വെറുതെവിട്ടു

gh

മാവേലിക്കര : എ.ബി.വി.പി ചെങ്ങന്നൂർ നഗർ സമിതി പ്രസിഡന്റായിരുന്ന ആറന്മുള കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ (19) കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പ്രതികളെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പി.പി.പൂജ വെറുതെ വിട്ടത് . കുറ്റംതെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. കൊലപാതകം നടന്ന് 13വർഷങ്ങൾക്കുശേഷമാണ് വിധി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ ഇരുപത് പേർക്കെതിരെയാണ് പ്രോസിക്യുഷൻ കുറ്റപത്രം സമർപ്പിച്ചത്.

2012 ജൂലായ് 16നാണ് വിശാൽ കൊല്ലപ്പെട്ടത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബിരുദ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനായി വിദ്യാർത്ഥി സംഘടനകൾ ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയ കോന്നി എൻ.എസ്.എസ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിയായ വിശാലിനെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

രാവിലെ 10.45ന് കോളേജ് ഗേറ്റിന് പുറത്തുവച്ചായിരുന്നു ആക്രമണം. എ.ബി.വി.പി പ്രവർത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവർക്കും വിശാലിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് ഏഴ് പേർക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ വിശാലിനെ ആദ്യം ചെങ്ങന്നൂർ ഗവ ആശുപത്രിയിലുും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ പിറ്റേന്നാണ് മരിച്ചത്. പോപ്പുലർ ഫ്രണ്ടുകാരാണ് തന്നെ കുത്തിയതെന്ന് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ വിശാൽ സുഹൃത്തിനോട് പറഞ്ഞിരുന്നു.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. മൂന്ന് ഡിവൈ.എസ്.പിമാർ അന്വേഷിച്ച കേസിൽ കെ.സി ബാബുരാജാണ് കുറ്റപത്രം നൽകിയത്. കേസിന്റെ വിധി തൃപ്തികരമല്ലെന്നും വിധി പഠിച്ചശേഷം അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ വിഭാഗം പറഞ്ഞു. . പ്രതികൾക്കുവേണ്ടി അഭിഭാഷകരായ പ്രിയദർശൻ തമ്പി, നവീൻ.എം ഈശോ, സുനിൽ.എസ് ലാൽ, ഷേഖ് റസൽ, ഓംജി ബാലചന്ദ്രൻ, പി.സി.നൗഷാദ് എന്നിവരും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ പ്രതാപ് ജി.പടിക്കൽ, ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരും ഹാജരായി.

വെറുതെവിട്ട പ്രതികൾ

പന്തളം മങ്ങാരം അംജത്ത് നിവാസിൽ നാസിം (35), ചെങ്ങന്നൂർചെറിയനാട് ചെറുവല്ലൂർ ആസാദ് മൻസിലിൽ ആഷിഖ് (32),അടൂർ കൂരമ്പാല കടയ്ക്കാട് തട്ടാംപറമ്പ് മൂകടിയിൽ വീട്ടിൽ ഷെഫീഖ് (34), കടയ്ക്കാട് തെക്കേ ശങ്കരത്തിൽ വീട്ടിൽ അൻസാർ ഫൈസൽ (34),തുളസി നിവാസില്‍ ഷെഫീഖ് (35), പന്തളം മങ്ങാരം ഹസീന മൻസിലിൽആസിഫ് മുഹമ്മദ് (32), ചെറിയനാട് ചെറുവല്ലൂർമേലെ മുറി പടീറ്റതിൽ നാസിം (34),വരിക്കോലിൽ തെക്കേതിൽ അൽതാജ് (35), ചെറുതന കോടമ്പള്ളി തറയിൽ സനുജ് (34), വെൺമണി പുന്തല മണിലയ്യത്ത് വീട്ടിൽ ഷമീർ റാവുത്തർ (38), ചെറിയനാട് വടക്കേമല ഭാഗത്ത് സഫീർ (32), ചെറുവല്ലൂര്‍ മണ്ണാത്ത് വീട്ടിൽഅഫ്‌സൽ (32), കൊല്ലം പോരുവഴി കടയാടി പള്ളിയാടി വീട്ടിൽ അബ്ദുൾ വഹാബ് (55), പത്തനാപുരം നടുക്കുന്നം പള്ളിമുക്കിന് സമീപം ഷംനാസ് മൻസിലിൽ ഷിബിൻ ഹബീബ് (36), പോരുവഴി കടയാടി ചിറക്കളവിള തെക്കേതിൽ ഷാജഹാൻ മൗലവി (55), പന്തളം കുരമ്പാല കടക്കാട് പറമ്പിൽ ലബ്ബ വീട്ടിൽ നവാസ് ഷെരീഫ് (32), പത്തനാപുരം പാതിരിക്കൽ ഷമീർ മൻസിലിൽ ഷമീർ (32), അടൂർകുരമ്പാല കടയ്ക്കാട് പഠാണി വീട്ടിൽസജീവ് (34),കായംകുളം നഗരസഭ കൊറ്റുകുളങ്ങര വാട്ടർ ടാങ്കിന് സമീപം പഠാണിപ്പറമ്പിൽ വീട്ടിൽ സലീം (41).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL