SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 PM IST

മാറ്റൊലി-2026 ഉദ്ഘാടനം

afs

ആലപ്പുഴ : നിയമം അനുശാസിക്കൽ ജീവിതരീതിയുടെ ഭാഗമാണെന്നും സ്കൂളുകളിൽ നിയമപഠന സിലബസ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത്‌ മുൻകൈയെടുത്ത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. മഹേന്ദ്രൻ പറഞ്ഞു. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി നിയമ വകുപ്പ്സംഘടിപ്പിക്കുന്ന സാമൂഹ്യനിയമ ബോധവത്കരണ പരിപാടിയായ മാറ്റൊലി-2026ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നിയമ സെക്രട്ടറി കെ.ജി.സനൽകുമാർ അദ്ധ്യക്ഷനായി.
അഡ്വ.വി.ഭുവനേന്ദ്രൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി കെ.പ്രസാദ് എന്നിവർ ബോധവത്ക്കരണ ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL