SignIn
Kerala Kaumudi Online
Friday, 23 October 2026 4.44 AM IST

വിജ്ഞാന കേരളം: 66 വനിതകൾക്ക് നിയമനം

fsdfg

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം വഴി ടാറ്റാ ഇലക്ട്രോണിക്സിൽ 66 വനിതകൾ ജോലി നേടി. ഐ.ടി.ഐ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വനിതകൾക്കാണ് മൊബൈൽ അസംബ്ലി അസോസിയേറ്റ് തസ്തികയിൽ ടാറ്റാ ഇലക്ട്രോണിക്സിന്റെ തമിഴ്നാട് ഹൊസൂരിലുള്ള പ്ലാന്റിൽ തൊഴിലവസരം ലഭിച്ചത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്ന് നിയമനം ലഭിച്ച ഉദ്യോഗാർഥികൾ രണ്ട് ബാച്ചായി കമ്പനിയിലെത്തി ജോലിയിൽ പ്രവേശിച്ചു. ജനുവരി 10ന് പുറപ്പെട്ട ആദ്യ ബാച്ചിലെ 30 പേരും 20 ന് പുറപ്പെട്ട രണ്ടാം ബാച്ചിലെ 36 പേരും ഉൾപ്പെടെ നിയമനം ലഭിച്ച 66 പേരും ഇതിനകം ജോലിയിൽ പ്രവേശിച്ചു.

ഇതിൽ ആലപ്പുഴ ജില്ലയിൽ നിന്നും ആദ്യ ബാച്ചിൽ ഏഴ് പേരും രണ്ടാം ബാച്ചിൽ 12 പേരും ഉൾപ്പെടുന്നു. ഒരു വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടാറ്റാ ഇലക്ട്രോണിക്സിൽ തന്നെ സ്ഥിര നിയമനം നേടുന്നതിനുള്ള സാദ്ധ്യതയുമുണ്ട്. വിജ്ഞാന കേരളം ആലപ്പുഴ ജില്ലാ മിഷൻ കോർഡിനേറ്റർ സി.കെ.ഷിബു, ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, കെ ഡിസ്ക് എ.ഡി അനൂപ് പ്രകാശ്, ടി.ഇ.സിമാരായ അനു കൃഷ്ണൻ, അനുപമ തുടങ്ങിവർ യാത്രയയപ്പിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL