SignIn
Kerala Kaumudi Online
Friday, 23 October 2026 7.59 AM IST

ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാം

ആലപ്പുഴ : കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായം യഥാസമയം ഒടുക്കാത്തതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കുടിശ്ശിക തീർപ്പാക്കാൻ അവസരം. പത്ത് വർഷം വരെ കുടിശ്ശികയുള്ളവർക്ക് ഫെബ്രുവരി രണ്ടിനുള്ളിൽ തുക അടച്ച് അംഗത്വം പുതുക്കാമെന്ന് ജില്ലാഎക്സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീജിത്ത് അറിയിച്ചു. ആലപ്പുഴ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജില്ലാ ഓഫീസിൽ ഫെബ്രുവരി രണ്ട് വരെ എല്ലാ പ്രവൃത്തി ദിവസവും തുക സ്വീകരിക്കും. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് കൂടി ഹാജരാക്കണം.ഫോൺ: 0477​2964923

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL