SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

വാതക ശ്മശാനം ശിലാസ്ഥാപനം

ee

ഹരിപ്പാട്: കേരളം സർക്കാർ ഹരിപ്പാട് നഗരസഭയ്ക്ക് അനുവദിച്ച ആധുനിക വാതക ശ്മശാനത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. 1 കോടി 86 ലക്ഷം രൂപ ചെലവിൽ 'ശാന്തികവാടം' എന്ന പേരിലാണ് വാർഡ് 11ലെ കുരീത്രക്കുന്നിൽ ആധുനിക വാതക ശ്മശാനം നിർമ്മിക്കുന്നത്. രമേശ് ചെന്നിത്തല എം.എൽ.എ 11 വർഷത്തോളമായി നടത്തിയ പരിശ്രമഫലമായാണ് ആധുനിക വാതക ശ്മശാനത്തിന് തുക അനുവദിച്ചത്. ഇന്ന് രാവിലെ 10ന് നഗരസഭാ ചെയർപേഴ്സൺ വൃന്ദ എസ്. കുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ രമേശ് ചെന്നിത്തല ശിലാസ്ഥാപനം നിർവ്വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL