SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ 20316 പേർ

exam

ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇന്നും, പ്ലസ് ടു പരീക്ഷയ്ക്ക് നാളെയും തുടക്കമാകും. ജില്ലയിൽ 20316 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് മാവേലിക്കരയിലും (6479) കുറവ് കുട്ടനാട്ടിലുമാണ് (1811). രാവിലെ 9.30ന് പരീക്ഷ തുടങ്ങും. ജില്ലയിലാകെ 199 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ വർഷം 21,323 പേരാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. പ്ലസ് ടുവിന് 23493 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 22424 പേരാണ് റെഗുലർ വിഭാഗത്തിൽ നിന്നുള്ളത്. പ്ലസ് വണ്ണിന് 20970 പേ‌ർ പരീക്ഷയെഴുതും. 18400 പേർ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതുന്നുണ്ട്. ആകെ 119 കേന്ദ്രങ്ങളിലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുക. 46 ഗവ.സ്കൂളുകൾ, 64 എയ്ഡഡ് സ്കൂളുകൾ, എട്ട് അൺ എയ്ഡഡ് സ്കൂളുകൾ, ഒരു ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഹയർസെക്കൻഡറി പരീക്ഷ 28നും എസ്.എസ്.എൽ.സി 30നും അവസാനിക്കും.

എസ്.എസ്.എൽ.സി

വിദ്യാർത്ഥികൾ : 20316

ആൺകുട്ടിൾ: 10165

പെൺകുട്ടികൾ: 10151

പ്ലസ് ടു

വിദ്യാർത്ഥികൾ : 23493

ആൺകുട്ടിൾ: 11592

പെൺകുട്ടികൾ: 10832

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL