SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

എസ്.എസ്.എൽ.സി പരീക്ഷ: മധുരം മലയാളം,​ ആദ്യദിനം ഹാപ്പി

sslc

ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യദിനം വിദ്യാർത്ഥികളെ വലച്ചില്ല. ആശങ്കയോടെ പരീക്ഷയ്ക്ക് കയറിയെങ്കിലും ചോദ്യപ്പേപ്പർ കണ്ടതോടെ അത് വഴിമാറിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മലയാളം പരീക്ഷകളായിരുന്നു ആദ്യ ദിവസം. 9.30 മുതൽ 11.15 വരെയായിരുന്നു പരീക്ഷ. എല്ലാ ചോദ്യങ്ങളും ഉത്തരമെഴുതാൻ സമയം ലഭിച്ചില്ലെന്ന സ്ഥിരം പരാതി ഇത്തവണയും ചിലർ ഉയർത്തി. കുഭച്ചൂട് മറികടക്കാൻ കുടിവെള്ളമടക്കമുള്ള സൗകര്യങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിൽ സജ്ജമാക്കിയിരുന്നു. ജില്ലയിൽ 199 പരീക്ഷാ കേന്ദ്രങ്ങളിൽ 20316 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 30ന് പരീക്ഷ അവസാനിക്കും. ഏപ്രിൽ 7ന് ഉത്തരക്കടലാസിന്റെ മൂല്യനിർണയം ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL