SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

ട്രെയിനിന്റെ കോച്ചിനടിയിലെ കൈ ആന്ധ്ര സ്വദേശിയുടേതെന്ന്‌ നിഗമനം 

alpy

ആലപ്പുഴ: ആലപ്പുഴ–ധൻബാദ് എക്സ്​പ്രസ്​ ട്രെയിനിന്റെ കോച്ചിന്റെ അടിയിൽ കണ്ടെത്തിയ കൈയുടെ അവശിഷ്ടം ആന്ധ്ര സ്വദേശിയുടെതാണെന്ന നിഗമനത്തിൽ അന്വേഷണ സംഘം. രണ്ടുദിവസം മുമ്പ് ആന്ധ്രയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചതായി അന്വേഷണ സംഘത്തിന്‌ വിവരം ലഭിച്ചു. ഇയാളുടെ മൃതദേഹത്തിന്റെ ഭാഗമാണെന്നാണ് നിഗമനം. പ്രാഥമിക പരിശോധനയിൽ കൈക്ക്‌ എകദേശം രണ്ടുദിവസത്തെ പഴക്കമുണ്ട്‌. ആന്ധ്ര പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവരത്തിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങളുടെ ഡി.എൻ.എ സാമ്പിൾ പരിശോധിക്കുമെന്നും പൊലീസ്‌ അറിയിച്ചു. ആലപ്പുഴ–ധൻബാദ് എക്സ്​പ്രസ്​ ട്രെയിനിന്റെ കോച്ചിന്റെ അടിയിൽ വെള്ളിയാഴ്ച രാത്രിയാണ്‌ കൈയുടെ അവശിഷ്ടം കണ്ടെത്തിയത്. യാത്രയ്‌ക്ക് ശേഷമുള്ള പതിവ് പരിശോധന നടത്തുമ്പോഴാണ്​ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ കൈ കണ്ടത്​. തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗമാണ് കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL