
ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റിന്റെയും, കൈചൂണ്ടി യൂണിറ്റ് വനിതാവിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ കലവൂർ സ്നേഹഭവനിൽ വനിതാദിനം ആഘോഷിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കമ്മിറ്റി നൽകുന്ന ഐ.സി.യു ബെഡുകളുടെ വിതരണം വാർഡ് മെമ്പർ ചന്ദ്രബാബു നിർവഹിച്ചു. 42 താമസകാർക്ക് പുതുവസ്ത്രവും ഭക്ഷണവും നൽകി. മദർ സുപ്പീരിയർ,സിസ്റ്റർ കരോളിൻ,സിസ്റ്റർ മേഴ്സി,സേഷ്യൽ വർക്കേഴ്സ് എന്നിവരെ ആദരിച്ചു.പ്രസിഡന്റ് ഷഫ്ന റെജിത്ത് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ജാസ്മിൻ, സെക്രട്ടറി ലക്ഷ്മി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |