
മാന്നാർ: കുട്ടംപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാചരണവും പൊതിച്ചോറ്-മരുന്ന് വിതരണവും ചെന്നിത്തല ചെറുകോൽ ഈഴക്കടവ് അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ നടന്നു. ആലപ്പുഴ ജില്ല മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സീമ ഉദ്ഘാടനം ചെയ്തു. അന്തേവാസികളായ അമ്മമാരെ ആദരിച്ചു.സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിക്കു.ബിന്ദു കളരിക്കൽ, സുഭാഷ് ബാബു.എസ്, കോശി പൂവടിശ്ശേരിൽ, മത്തായി.എൻ, സലിം ചാപ്രായിൽ, രാജേന്ദ്രപ്രസാദ്, ഉണ്ണി കുറ്റിയിൽ, ഗോപിക ലാൽ, ആകാശ് രമേശ്, അർജുൻ രമേശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |