SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

റിപ്പബ്ലിക് സദസ്

bdn

ഹരിപ്പാട്: ഏവൂർ ദേശബന്ധു ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ് നടത്തി. ഇതോടനുബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത് എന്ന വിഷയത്തിൽ നടത്തിയ സെമിനാർ കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ.ജി ഷിമുരാജ് അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ റിസോഴ്സ് പേഴ്സൺ ആർ.രാജ്മോഹൻ വിഷയാവതരണം നടത്തി. സെക്രട്ടറി വി.കെ രാജ്മോഹനൻ, അഡ്വ.കൃഷ്ണകുമാർ, പ്രഭാഷ് പാലാഴി, മനോജ് കൊല്ലശ്ശേരി, കെ.പി വിജയലക്ഷ്മി, ടി.ആർ രമാദേവി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL