SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.22 AM IST

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ആർട്ട് ഗ്യാലറിയാക്കണം

railway

ആലപ്പുഴ: പുതുക്കി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ആലപ്പുഴ റെയിൽവേ സ്റ്റേഷൻ കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഒരു ആർട്ട് ഗാലറിയാക്കി മാറ്റണമെന്ന ആശയം കുട്ടനാട് - എറണാകുളം റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ (കെർപ) മുന്നോട്ടുവെച്ചു. ദിവസേന ആയിരങ്ങൾ വന്നുപോകുന്ന ഇടമായതിനാൽ ഗാലറിയാക്കുന്നതിൽ വൻ സാധ്യതകളുണ്ടെന്നാണ് സ്ഥിരം യാത്രക്കാർ അഭിപ്രായപ്പെടുന്നത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഷൻ നവീകരിച്ചുകൊണ്ടിരിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴ നിരവധി പ്രതിഭാധനരായ ചിത്രകാരന്മാരുടെയും ശില്പികളുടെയും നാടായതിനാൽ സ്റ്റേഷന്റെ മതിലുകളും പരിസരങ്ങളും പെയിന്റിംഗുകൾ, ശില്പങ്ങൾ, മ്യൂറൽ ആർട്ടുകൾ തുടങ്ങിയവകൊണ്ട് മനോഹരമാക്കി ഒരു ആർട്ട് ഗാലറി മാതൃകയിൽ രൂപകൽപ്പന ചെയ്യണമെന്നാണ് കെർപ മുന്നോട്ട് വയ്ക്കുന്ന ആശയം.

സി.എസ്.ആർ ഫണ്ട് ഉപയോഗിക്കും

പദ്ധതിക്ക് ആവശ്യമായ ചെലവുകൾ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ച് കണ്ടെത്താൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുന്നോട്ട് വന്നേക്കും. റെയിൽവേ ബഡ്ജറ്റിനെ ആശ്രയിക്കാതെ തന്നെ മികച്ച രീതിയിൽ മാറ്റം കൊണ്ടുവരാൻ സാധിക്കും.

വിനോദസഞ്ചാരത്തിനും സാംസ്കാരിക മേഖലയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ആലപ്പുഴയെ കലയുടെ നഗരമായി കൂടുതൽ ഉയർത്തിക്കാട്ടുന്നതിനായി റെയിൽവേ സ്റ്റേഷനെ കലാസൗന്ദര്യത്തോടെ ഒരുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. കഴിയുന്നത്ര പൊതുസ്ഥാപനങ്ങൾ വിവിധ രീതികളിൽ പ്രയോജനപ്പെടുത്തണം

- കുട്ടനാട് - എറണാകുളം റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL