SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

മന്ത്രിമാർ കുട്ടനാട് സന്ദർശിക്കണം

kutta

കുട്ടനാട്: മുഴുവൻ പാടശേഖരങ്ങളിലും കൊയ്ത്ത് ആരംഭിച്ച സ്ഥിതിക്ക് കർഷകർഅനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കൃഷിമന്ത്രിയും സിവിൽ സപ്ലൈസ് മന്ത്രിയും കുട്ടനാട് സന്ദർശിക്കാൻ തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് കിഴക്കേ മിത്രക്കരി യൂണിറ്റ് പ്രസിഡന്റ് ബോബൻ ചൂരക്കുറ്റി ആവശ്യപ്പെട്ടു.

സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുഖേന നെല്ല് സംഭരണം ആരംഭിച്ചത് മുതൽ കർഷകർക്ക് ഹാൻഡിലിംഗ് ചാർജായി നല്കിവരുന്നത് 12 രൂപയാണ്. 2026 ലേക്ക് എത്തിയിട്ടും ഒരു രൂപ പോലും വർദ്ധിപ്പിക്കാൻ തയ്യാറായിട്ടില്ല.അടിയന്തരമായി പി.ആർ.എസ് നൽകാനും കർഷകർക്ക് പണംലഭിക്കാനുമുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL