SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

ഫ്‌ളാറ്റ് തട്ടിപ്പിൽ അന്വേഷണംവേണം

police

തുറവൂർ: കോൺഗ്രസ് നേതാവായ ഷാനിമോൾ ഉസ്മാൻക്കെതിരെ കർണാടകയിൽ ഫ്‌ളാറ്റ് തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ഡി.വൈ.എഫ്‌.ഐ അരൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.കർണാടകയിൽ നിർമ്മിച്ച ഹോട്ടൽ ക്രൗൺ പ്ലാസ ഫ്‌ളാറ്റ് സമുച്ചയത്തിലെ 215 സർവീസ് ഫ്‌ളാറ്റുകളിൽ 20 ഫ്‌ളാറ്റുകൾ ഷാനിമോൾ ഉസ്മാന്റെ മകളുടെയും മരുമകന്റെയും പേരിൽ കൈവശപ്പെടുത്തിയതായിട്ടാണ് ആരോപണം.അന്വേഷണം നടത്തി കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്‌.ഐ അരൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.എസ്.അഖിലും സെക്രട്ടറി വി.കെ.സൂരജും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL