SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.55 AM IST

ആദ്യലാപ്പിൽ ആവേശത്തോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ

ആലപ്പുഴ : തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ , സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി. എ,ണസി.പി മത്സരിക്കുന്ന കുട്ടനാടൊഴികെ ജില്ലയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണി സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസം രാവിലെ മുതൽ തന്നെ വോട്ടഭ്യർത്ഥനയുമായി രംഗത്തിറങ്ങി.

കായംകുളത്ത് ഹാട്രിക് പോരാട്ടത്തിനിറങ്ങുന്ന യു.പ്രതിഭ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾക്ക് ശേഷം ദേവികുളങ്ങര, ചെട്ടികുളങ്ങര ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളോടും നാട്ടുകാരോടും വോട്ടഭ്യർത്ഥന നടത്തി. മാവേലിക്കരയിലെ സിറ്റിംഗ് എം.എൽ.എ കൂടിയായ ഇടതുമുന്നണി സ്ഥാനാർത്ഥി എം.എസ് അരുൺകുമാർ തിങ്കളാഴ്ച രാവിലെ മാവേലിക്കര, നൂറനാട്, വള്ളികുന്നം പ്രദേശങ്ങളിലായിരുന്നു പര്യടനം നടത്തിയത്. മരണവീടുകൾ സന്ദർശിച്ചതിനൊപ്പം വിവിധ വാർഡുകളിലെ വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥന നടത്തി.

യു.ഡി.എഫ് സിറ്റിംഗ് സീറ്റായ ഹരിപ്പാട് തിരിച്ചുപിടിക്കാൻ ഇടതുമുന്നണി നിയോഗിച്ച സി.പി.ഐ സ്ഥാനാർത്ഥി ടി.ടി ജിസ്മോൻ ചിങ്ങോലി പഞ്ചായത്തിലെ 4, 5 വാ‌ർഡുകളിലെത്തി തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു.വൈകിട്ട് 4ന് ഡാണാപ്പടിയിൽ നിന്ന് പുളിക്കീഴുവരെ റോഡ് ഷോയിലും സ്ഥാനാർത്ഥി പങ്കെടുത്തു. സംസ്ഥാനമുടനീളം ഉറ്റുനോക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എച്ച്. സലാം വലിയചുടുകാടിലെത്തി പുഷ്പാർച്ചന നടത്തിയശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഇടതുമുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ചുടുകാട്ടിൽ നിന്ന് മടങ്ങിയ സലാം ഉച്ചയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഭക്ഷണവിതരണ പരിപാടിയിലും സംബന്ധിച്ചു.

ആലപ്പുഴ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി.പി ചിത്തരഞ്ജൻ പാർട്ടി പരിപാടികൾക്കൊപ്പം ഫോൺ വഴിയുളള വോട്ടഭ്യർത്ഥനകൾക്കും പ്രമുഖരുൾപ്പെടെയുള്ളവരെ നേരിൽകാണാനുമാണ് ഇന്നലെ ചെലവഴിച്ചത്. വയലാർ രക്തസാക്ഷി മണ്ഡപത്തിലും വയലാർ രാമവർമ്മ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചനയോടെയാണ് ചേർത്തലയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി.പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. മേനാശേരി രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചയ്ക്ക് ശേഷം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർക്കൊപ്പം വോട്ടഭ്യർത്ഥിക്കാനായിരുന്നു പ്രസാദ് ഇന്നലെ സമയം ചെലവഴിച്ചത്. തൈക്കാട്ടുശേരിയിലും പള്ളിപ്പുറം ഭാഗത്തും കടകളും വീടുകളും കേന്ദ്രീകരിച്ചായിരുന്നു അരൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ദലീമ ജോജോയുടെ തിരഞ്ഞെടുപ്പ് പര്യടനം. കുട്ടനാട്ടിൽ തോമസ് കെ.തോമസും ഇന്ന് മുതൽ പ്രചരണത്തിനിറങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL