
മുഹമ്മ: കനത്ത ചൂടിൽ നിന്ന് രക്ഷ നേടാൻ മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് 22-ാം നമ്പർ അങ്കണവാടിയിൽ കുരുന്നുകൾക്ക് പഴവർഗ്ഗങ്ങൾ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി. വാർഡിലെ സുമനസ്സുകളാണ് ഓറഞ്ച്,മുന്തിരി,ആപ്പിൾ ,മാമ്പഴം,തണ്ണിമത്തൻ ,പേരയ്ക്ക ,പഴം തുടങ്ങിയ പഴവർഗ്ഗങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ എത്തിയ്ക്കുന്നത്. റിട്ട. അധ്യാപകൻ കെ.കെ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്‌തു.
വാർഡ് മെമ്പർ വി.കെ. കലേഷ്,അങ്കണവാടി വർക്കർ ജയശ്രീ, ജോത്സന,അഖില, രശ്‌മി,രമണി, ശ്രീജ, സന്ധ്യ എന്നിവർ പങ്കെടുത്തു.
.........
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |