SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.40 AM IST

മദ്യവിൽപ്പന: ഒരാൾ അറസ്റ്റിൽ

gjhhkgj

അരൂർ: അനധികൃതമായി മദ്യവിൽപ്പന നടത്തിയയാളെ എക്സൈസ് സംഘം പിടികൂടി. അരൂർ പഞ്ചായത്ത് 18 വാർഡിൽ അങ്കമാലി വെളി വീട്ടിൽ സന്തോഷ് (65) ആണ് അറസ്റ്റിലായത്.ഇയാളുടെ പക്കൽ നിന്നും മൂന്ന് ലിറ്റർ വിദേശ മദ്യവും മദ്യവിൽപ്പന വഴി ലഭിച്ച 600 രൂപയും കണ്ടെടുത്തു. ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ പി. ജഗദീശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർ ടി. ആർ. സാനു, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ് കുമാർ, പ്രദീഷ് പി., റംഷി അറക്കൽ റഹിം എന്നിവർ എക്സൈസ് സംഘത്തിലുണ്ടായി​രുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL