SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

എം.ജെ ജോബ് ആലപ്പുഴ ബി.ജെ.പി സ്ഥാനാർത്ഥി

job

ആലപ്പുഴ: ജി.സുധാകരന് അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണ നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവച്ച

എം.ജെ ജോബ് ബി.ജെ.പി ആലപ്പുഴ നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി. ഇന്നലെ പുറത്തുവന്ന സ്ഥാനാർത്ഥി പട്ടികയിലാണ് ജോബിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ബി.ജെ.പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ആലപ്പുഴ നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി ജോബിനെ തീരുമാനിക്കുകയായിരുന്നു. പാർട്ടി അംഗത്വം സ്വീകരിച്ച് ആലപ്പുഴയിൽ സ്ഥാനാർത്ഥിയായെത്തിയ എം. ജെ ജോബിന് ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.അഡ്വ. പി.കെ.ബിനോയ്‌ അധ്യക്ഷത വഹിച്ച യോഗം ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ പി.കെ. വാസുദേവൻ, ടി. സജീവ് ലാൽ, ജില്ലാ ഭാരവാഹികളായ കെ.പി.പരീക്ഷിത്ത്,ജയലത, ഉണ്ണികൃഷ്ണൻ, വിനോദ് ജി. മഠത്തിൽ, ശ്രീകുമാർ.റ്റി, കെ. അരവിന്ദാക്ഷൻ, വി.ബാബുരാജ്, ഡി.ജി സാരഥി, ആശ മുകേഷ്, കെ. പ്രദീപ്‌, കെ.മധു എന്നിവർ പങ്കെടുത്തു.

തുടക്കം കെ.എസ്.യുവിൽ

കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ ജോബ് എസ്.ഡി കോളേജിൽ കെ.എസ്.യു യൂണിറ്ര് ഭാരവാഹി,യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, പുന്നപ്ര പഞ്ചായത്തംഗം, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: ത്രേസ്യ. മക്കൾ: ഡോ. ഡോണ മേരി ജോബ്, ഡയാനാ മേരി ജോബ്, ഡോൺ.എം.ജോബ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL