
മാന്നാർ: സുന്നി യുവജന സംഘം മാന്നാർ യൂണിറ്റിന്റെയും സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ മാന്നാർ സെക്റ്ററിന്റെയും ആഭിമുഖ്യത്തിൽ 'സാന്ത്വനം' റമദാൻ റിലീഫ് വിതരണവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സഹൽ മാന്നാറിന്റെ നേതൃത്വത്തിൽ മുപ്പതോളം നിർധന കുടുംബംഗങ്ങൾക്ക് റമളാൻ റിലീഫിന്റെ ഭാഗമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അഡ്വ.മുഹമ്മദ് ആഷികിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എസ്.വൈ.എസ് ഹരിപ്പാട് സോൺ പ്രതിനിധി നിസാർ മാന്നാർ ഉദ്ഘാടനം ചെയ്തു. സാജിദ് അക്ബർ, ഷമീർ മാന്നാർ എന്നിവർ പ്രസംഗിച്ചു. എൻ.എ ഹസൻ മൗലിദിനും പ്രാർത്ഥനക്കും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |