SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

യു.ഡി.എഫിനായി പ്രവർത്തിക്കും

udf

ആലപ്പുഴ: യു.ഡി.എ.ഫിലെ പ്രധാനഘടകകക്ഷിയായിട്ടും ജെ.എസ്.എസിന് നിയമസഭാ സീറ്റ് നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് ജെ.എസ്.എസ് ജില്ലാ കമ്മിറ്റി.യു.ഡി.എഫും കോൺഗ്രസ് നേതൃത്വവും ആത്മപരിശോധന നടത്തണം. പ്രതിഷേധത്തിനിടയിലും ജില്ലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് ആർ. ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി.രാജു, സംസ്ഥാന സെക്രട്ടറി അഡ്വ. അഹമ്മദ് അമ്പലപ്പുഴ, വി.കെ.അംബർഷൻ, കെ.പി.വിദ്യാധരൻ, സാബു കണ്ടെത്തിൽ, നേതാജി രാജേഷ്, പി.സി. സന്തോഷ്, ബിജു കോട്ടുപ്പുള്ളി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL