SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

റോഡ് ഷോയിൽ ബ്ലോക്ക് പ്രസിഡന്റ് പങ്കെടുത്തില്ല; കോൺഗ്രസിൽ അസ്വാരസ്യം

con

മാന്നാർ: ചെങ്ങന്നൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എബി കുര്യാക്കോസിന്റെ റോഡ് ഷോയിലും മണ്ഡലം കൺവെൻഷനിലും മാന്നാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത് ശ്രീരംഗം പങ്കെടുക്കാത്തത് കോൺഗ്രസിൽ അസ്വാരസ്യത്തിന് കാരണമായി. ശനിയാഴ്ചയായിരുന്നു എബി കുര്യാക്കോസിന്റെ റോഡ് ഷോ ചെങ്ങന്നൂർ മണ്ഡലത്തിൽ നടന്നത്. ചെങ്ങന്നൂരിൽ നടന്ന ഉദ്ഘാടന വേളയിലും റോഡ് ഷോ മാന്നാറിലെത്തിയപ്പോഴും സുജിത് ശ്രീരംഗത്തിന്റെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നലെയായിരുന്നു മണ്ഡലം കൺവെൻഷൻ. അതേസമയം ഹരിപ്പാട് നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഹരിപ്പാട്ട് സുജിത് ശ്രീരംഗം സജീവമായി ഉണ്ടാവുകയും ചെയ്തു. ഇതാണ് കോൺഗ്രസിനുള്ളിൽ അസ്വാരസ്യത്തിന് കാരണമായത്. ചെങ്ങന്നൂർ മണ്ഡലത്തിൽ ആദ്യം ഐ വിഭാഗത്തിൽപെട്ട ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദിന്റെ പേരായിരുന്നു ഉയർന്നുവന്നത്. ബാബു പ്രസാദിനെതിരെ ഒരു വിഭാഗം അനിഷ്ടം അറിയിച്ചിരുന്നു. പിന്നീട് എ വിഭാഗക്കാരനായ എബി കുര്യാക്കോസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. അതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന പടലപിണക്കത്തിന്റെ ഭാഗമാണ് ബ്ലോക്ക് പ്രസിഡന്റിന്റെ ഈ നടപടിയെന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL