SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.51 AM IST

ആധാര ശിലാസ്ഥാപനം

photo

ചേർത്തല:പൊക്ലാശേരി ശ്രീ ബാലഭദ്ര ദേവീക്ഷേത്രത്തിലെ ഗോപാലകൃഷ്ണസ്വാമി ക്ഷേത്ര നിർമ്മാണത്തിന്റെ ആധാര ശിലാസ്ഥാപനം നടന്നു. വാസ്തു പണ്ഡിതൻ മോനാട്ട് ബാബു നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പൂർണമായും ശിലയിലും കൊത്തുപണികളോടു കൂടിയ തടിയിലും ചെമ്പിലുമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം.ആധാര ശിലാസ്ഥാപന സമയത്ത് നിരവധി ഭക്തർ നാണയം,സ്വർണ്ണം,വെള്ളി എന്നിവ ആധാരശിലയിൽ സമർപ്പിച്ചു.ദേവസം പ്രസിഡന്റ് സുരേഷ് കുമാർ മാനങ്ങാടി, സെക്രട്ടറി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL