SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ജനമനസ്സുകളി​ലൂടെ ജി​സ്മോൻ

vsh

ഹരിപ്പാട് : എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.ടി.ജിസ്‌മോന്റെ നാലാം ദിവസത്തെ സ്വീകരണ പര്യടനം ചേപ്പാട്, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ കിഴക്കേക്കര എന്നിവിടങ്ങളിൽ നടന്നു. കരിപ്പുഴയിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. കെ.കെ നവാസ് അധ്യക്ഷനായി. അഡ്വ.ബി രാജേന്ദ്രൻ, എ.ശോഭ, മണി വിശ്വനാഥ്, ആർ വിജയകുമാർ, രോഹിണി, ജോൺ ചാക്കോ എന്നിവർ സംസാരിച്ചു.

വേനൽച്ചൂടിലും സ്ഥാനാർത്ഥിയെ കാണാൻ അമ്മമാരും കുട്ടികളും ഉൾപ്പെടെ ഒഴുകിയെത്തി. കൊന്നപ്പൂക്കളും കാർഷിക വിഭവങ്ങളും നൽകിയായിരുന്നു പലയിടത്തും സ്വീകരണം. കരിപ്പുഴ, ചിറ്റൂർ, പേരിൽമുക്ക്, പഞ്ചവടി , കൊല്ലന്റേത്ത് മുക്ക്, കുഴിവേലി മുക്ക്, അയിരൂട്ടിൽ മുക്ക്, ഗ്രാമശ്രീ, കാട്ടിൽ ലക്ഷംവീട്, കുന്നേൽപീടിക, ഈരയ്ക്കാട്, കാർഗിൽ ജംഗ്ഷൻ, തുണ്ടിൽ മുക്ക്, തറമലശ്ശേരിയിൽ, തോട്ടാപ്ലിശ്ശേരി ജംഗ്ഷൻ, ചലഞ്ച് ജംഗ്ഷൻ, അംബിയിൽ, ആലക്കോട്ട്, പുത്രോഴത്ത്, ആലിൻചുവട്, പുത്തൻകുളങ്ങര,ഫ്ളവർ ജംഗ്ഷൻ, കനകക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പട്ടോളിമാർക്കറ്റിൽ പര്യടനം സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ സി.പ്രസാദ്, കെ.വിജയകുമാർ, ടി.എസ് താഹ, എൻ.ശ്രീകുമാർ, ആർ.മനോജ്, സനൂപ് കുഞ്ഞുമോൻ, കെ.എസ് ഷാനി, ജെ.രഞ്ജിത്ത്, സുഹൈബ്, ഇർഫാൻ, അനസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL