ആലപ്പുഴ : നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജി.സുധാകരനും മറ്റു കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും പിന്തുണ നൽകുമെന്ന് ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിന്റെ വികസനത്തിന് ജി.സുധാകരന്റെ വിജയം അനിവാര്യമാണ്. കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ടെങ്കിലും സി.പി.എമ്മിൽ താൻ ചേർന്നിരുന്നില്ല. കോൺഗ്രസ് പുറത്താക്കിയവരെ സ്വീകരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഷാൾ അണിയിച്ച് സ്വീകരിച്ചിരുന്നു. അതുമാത്രമാണ് സി.പി.എമ്മുമായിട്ടുള്ള ബന്ധം. സി.പി.എമ്മുമായി സഹകരിച്ച് ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |