SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

17000കന്നിവോട്ടർമാർക്ക് 200 ഹൽവ

election

ആലപ്പുഴ: ജില്ലയിൽ ജെൻ സി വോട്ടുകൾ തദ്ദേശ തിര‌ഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ മുതൽ കന്നിവോട്ട‌ർമാരടക്കമുള്ള ജെൻസി വിഭാഗം ബൂത്തുകളിലെത്തി. ജില്ലയിൽ കന്നിവോട്ട‌ർമാരായി 18-19നും ഇടയിൽ പ്രായക്കാരായ 17764 പേരാണുണ്ടായിരുന്നത്. ഇവരെയും മറ്റ് ജെൻസി വിഭാഗക്കാരെയും ബൂത്തിലെത്തിക്കാൻ സ്വീപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇവരുടെ പട്ടിക ശേഖരിച്ച് വിളിച്ച് സംസാരിച്ചും നേരിൽ കണ്ടും ബോധവത്കരണം നടത്തി. പഠനത്തിനും ജോലിക്കുമായി പോയിരുന്നവരെ നാട്ടിലെത്തിച്ചിരുന്നു. എത്രപേർ വോട്ട് ചെയ്തുവെന്ന അന്തിമ കണക്ക് ലഭിച്ചിട്ടില്ല.

ഹൽവയ്ക്ക് മധുരം പോരാ

കന്നിവോട്ടർമാർക്കുള്ള ഹൽവ വിതരണം ജില്ലയിൽ ഫലപ്രദമായില്ല. പത്ത് രൂപ വിലയുള്ള 200 പായ്ക്കറ്റ് ഹൽവ മാത്രമാണ് ജില്ലയ്ക്കാകെ ലഭിച്ചത്. ഇവ 9 മണ്ഡലങ്ങളിലെ ഏറ്റവും കൂടുതൽ കന്നിവോട്ടർമാരുള്ള ഓരോ ബൂത്തിൽ മാത്രമാണ് നൽകിയത്. ഇതോടെ മധുരസമ്മാനത്തോടെ വോട്ട് ചെയ്തതു മടങ്ങാമെന്ന് കരുതിയ ഭൂരിപക്ഷം കന്നി വോട്ടർമാരും നിരാശരായി.

ഹൽവ വിതരണം ചെയ്ത ബൂത്തുകൾ

(മണ്ഡലം, ബൂത്ത്, കന്നിവോട്ടർമാർ)

അരൂർ- ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ - 36

ചേർത്തല- നെടുമ്പ്രക്കടവ് എസ്.എൻ.ഡി.പി യോഗം ഓഫീസ്- 24

ആലപ്പുഴ- മണ്ണഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ-32

അമ്പലപ്പുഴ-കാക്കാഴം ഗവ. എച്ച്.എസ്.എസ്- 41

കുട്ടനാട്- വീയപുരം ഗവ. എച്ച്.എസ്.എസ്-21

ഹരിപ്പാട്-ആറാട്ടപുഴ എം.യു യു.പി.എസ്- 30

കാംകുളം- എം.എസ്.എം കോളേജ് കായംകുളം-29

മാവേലിക്കര- ആദിക്കാട്ടുകുളങ്ങര എൽ.പി.എസ്-27

ചെങ്ങന്നൂർ- പുന്തല ബാലകൃഷ്ണ വിലാസം എൻ.എസ്.എസ് യു.പി.എസ്- 24

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL