SignIn
Kerala Kaumudi Online
Monday, 27 July 2026 7.44 AM IST

മികച്ച പോളിംഗിൽ തികഞ്ഞ പ്രതീക്ഷ

ആലപ്പുഴ: വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും ജില്ലയിലെ മണ്ഡലങ്ങൾ ആരൊക്കെ കൈപ്പിടിയിലാക്കുമെന്ന് അറിയാൻ ഇനി 23ദിവസം കാത്തിരിക്കണം. പോളിംഗ് ദിവസത്തെ സമ്മർദ്ദം കഴിഞ്ഞെങ്കിലും ഫലപ്രഖ്യാപനത്തെ ഓർത്ത് എല്ലാ സ്ഥാനർത്ഥികൾക്കും ആകാംക്ഷയും നെഞ്ചിടിപ്പുമുണ്ട്. അതേസമയം,​ കൊടുംവെയിലും കനത്ത ചൂടും വോട്ടാവേശത്തെ ഒട്ടും കെടുത്തിയില്ലെന്നത് മൂന്ന്മുന്നണികൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നുണ്ട്. ജില്ലയിലെ കനത്ത പോളിംഗ് ആർക്ക് അനുകൂലമാകുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. 2021നെ അപേക്ഷിച്ച് ജില്ലയിലെ പോളിംഗിൽ വർദ്ധന രേഖപ്പെടുത്തി.

എന്നാൽ,​ എന്നാൽ 2016ലെ വോട്ടിംഗ് ശതമാനത്തിലേക്ക് എത്താൻ കഴിഞ്ഞില്ല.

80 ശതമാനം പിന്നിട്ട നാല് മണ്ഡലങ്ങൾ ജില്ലയിലുണ്ട്. 188611 സ്ത്രീകളും 191720 പുരുഷന്മാരും 8 ട്രാൻസ്ജൻഡർമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം,​ വോട്ടെടുപ്പ് കഴിഞ്ഞതോടെ മുന്നണി നേതാക്കൾ പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്തി. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിച്ചുവെന്ന ആരോപിച്ച് അമ്പലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാമും സി.പി.എം വിട്ട് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച ജി.സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സജി ചെറിയാനും രംഗത്തെത്തി. വോട്ടെടുപ്പ് വരെ മിതത്വം പാലിച്ച ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം.

വോട്ടിംഗ്

ജില്ലയിൽ

2016: 79.88%

2021: 74.75%

2026: 77.40%

മണ്ഡലം അടിസ്ഥാനത്തിൽ

(2026, 2021ക്രമത്തിൽ)​

അരൂർ...................83.35.............82.58%
ചേർത്തല............82.07............ 83.8%
ആലപ്പുഴ..............81.29..............78.43%
അമ്പലപ്പുഴ........ 80.75..............76.82%
കുട്ടനാട്..............71.84..............74.86%
ഹരിപ്പാട്.............76.83............. 76.6%
കായംകുളം....... 75.71............. 75.47%
മവേലിക്കര........72.62.............. 73.28 %
ചെങ്ങന്നൂർ....... 71.05............ 70.59%

ആകെ വോട്ടർമാർ- 1682697

വോട്ട് ചെയ്തവർ-1302358

സ്ത്രീ വോട്ടർമാർ: 871041

വോട്ട് ചെയ്തവർ: 682430

പുരുഷ വോട്ടർമാർ: 811641

വോട്ട് ചെയ്തവർ: 619921

ട്രാൻസ്ജൻഡേഴ്സ് : 15

വോട്ട് ചെയ്തത്: 7

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ