SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.13 PM IST

കാൽനടയാത്ര പോലും സാദ്ധ്യമല്ലാതെ പത്തിൽപ്പാലം - ആറ്റുതീരം റോഡ്

ambala

അമ്പലപ്പുഴ: തിരഞ്ഞെടുപ്പിന് മുമ്പ് നിർമ്മാണോദ്ഘാടനം നടത്തിയ റോഡിൽ തുടർനിർമ്മാണം നടക്കാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. നിർമ്മാണത്തിന്റെ ഭാഗമായി റോഡിലെ മെറ്റൽ ഇളക്കിയിട്ടതോടെ കാൽനടയാത്ര പോലും സാദ്ധ്യമല്ലാതായി. പുന്നപ്ര വടക്ക് പഞ്ചായത്തിലെ കപ്പക്കട പത്തിൽപ്പാലം മുതൽ ആറ്റുതീരം വരെയുള്ള റോഡിനാണ് ഈ ദുർഗതി.

റോഡിലെ മെറ്റൽ ഇളക്കി ഇട്ട ശേഷം കുറച്ചു സ്ഥലങ്ങളിൽ തോടിന്റെ അരികിൽ പിച്ചിംഗ് കെട്ടിയതുമാത്രമാണ് നടന്നത്. കഴിഞ്ഞ നവംബറിലായിരുന്നു നിർമ്മാണോദ്ഘാടനം. വർഷങ്ങളായി വാഹന ഗതാഗതമും കാൽനടയാത്രയും ദുഷ്കരമായ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലാവശ്യമായിരുന്നു. പഴയ നടക്കാവ് റോഡിൽ നിന്നും കൃഷി സാധനങ്ങൾ പാടശേഖരങ്ങളിലേക്ക് എത്തിക്കുന്നതും, നെല്ല് സംഭരിച്ച് ദേശീയ പാതയിലേക്ക് എത്തിക്കുന്നതും ഈ റോഡിലൂടെയാണ്. റോഡ് തകർന്ന് നടക്കാനാവാത്ത സ്ഥിതിയിലായതിനാൽ ഇടവഴികളിലൂടെ നടന്നാണ് നാട്ടുകാർ ദേശീയപാതയിലെത്തുന്നത്‌.

 നിർമ്മാണോദ്ഘാടനം നടന്നത് 2025 നവംബർ 4ന്

 റോഡിലൂടെ സഞ്ചരിക്കാനാവാത്ത സ്ഥിതിയിലാണ്

 ആംബുലൻസോ, ഓട്ടോറിക്ഷയോ പോലും വരുന്നില്ല

 700 മീ.നീളത്തിലും, 4.5 മീ.വീതിയിലുമാണ് റോഡ് പുനർനിർമ്മാണം

റോഡിന് വകയിരുത്തിയത്

1.38 കോടി രൂപ

അടിയന്തര ഘട്ടത്തിൽ രോഗികളെ കസേരയിൽ ഇരുത്തി ഒരു കി.മീറ്റർ കല്ലിനു മുകളിലൂടെ നടന്നാണ് പഴയ നടക്കാവ് റോഡിലെത്തിക്കുന്നത്. അധികൃതർ ഇടപ്പെട്ട് എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കണം

- പ്രദേശവാസികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL