SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

അങ്കണവാടി ജീവനക്കാരുടെ മിന്നൽ പ്രതിഷേധം

photo

ചേർത്തല: പ്രതിമാസ ഓണറേറിയമടക്കം അനുവദിക്കാത്തതിനെതിരെ എ.സി.ഡി.എസ് കഞ്ഞിക്കുഴി അഡീഷണൽ പ്രൊജക്ട് ഓഫീസിനു മുന്നിൽ അങ്കണവാടി ജീവനക്കാരുടെ മിന്നൽ പ്രതിഷേധം. ചേർത്തല തെക്കിലെ പ്രൊജക്ട് ലീഡർ വി.പി. ലളിതാംബിക നടേശൻ നേതൃത്വം നൽകി. മറ്റെല്ലായിടത്തും ആനുകൂല്യവിതരണം എല്ലാ മാസവും അഞ്ചിനു മുമ്പ് പ്രതിഫലമടക്കം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യത്തിൽ അടിയന്തര പരിഹാരമില്ലാത്തപക്ഷം സംഘടനകളുടെ പിന്തുണയിലടക്കം സമരം ശക്തമാക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പു നൽകി. ഇതുകാട്ടി എം.എൽ.എക്കും കളക്ടർക്കും പരാതിയും നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL